
ഞാന്‍ ആദ്യമായി ജോലി ചെയ്തു തുടങ്ങുമ്പോള്‍ എനിക്ക് ഒരു 'റബ്ബര്‍ സ്റ്റാമ്പ്' ആവശ്യമായി വന്നു. അഡ്രെസ്സ് സീല്‍. . . 1998 -ഇല്‍ കരിക്കമുരി (എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്ത്) ഒരു സ്കൂള്‍ സ്കൂള്‍ കുട്ടി നടത്തിയിരുന്ന 'സെക്കന്റ് ഹാന്‍ഡ്' വില്പന ശാലയില്‍ സീല്‍ ഉണ്ടാക്കി കൊടുക്കും എന്ന ബോര്‍ഡ് കണ്ടു അവിടെ ഏല്പിച്ചു.
ആ സീല്‍ ഇന്നും ഞാന്‍ ഉപയോഗിക്കുന്നു. അത് ഉണ്ടാക്കി തന്ന സ്കൂള്‍ കുട്ടി ഇന്നു ഹിന്ദി,തമിഴ്,മലയാളം ഭാഷകളിലെ പ്രമുഖ നടിയായി വളര്ന്നു. - അസിന്‍ തോട്ടുങ്കല്‍ (ഉത്സാഹ ശീലയായ ഈ കുട്ടിക്ക് ഭാവുകങ്ങള്‍ നേരുന്നു.)
