Thursday, January 15, 2009

2 + 92 = ?? (രണ്ടു തലമുറകള്‍ ഒന്നിച്ച് . . )


ഇന്നലെ ഞങ്ങള്‍ വല്യമ്മച്ചിയുടെ (തെക്കേവീട്ടില്‍) അടുത്ത് പോയവഴിക്കു പഴയ കൂളിയാട്ടെ അമ്മുകുട്ടി അമ്മയെ (92 വയസ്സ്) കണ്ടു. മനു കുട്ടന്‍ വൈകുന്നേരങ്ങളില്‍ അപ്പാപ്പന്റെ കൂടെ നടക്കാന്‍ വരുമ്പോള്‍ അമ്പലനടയില്‍ വച്ചു ഈ അമ്മൂമ്മയെ എല്ലാ ദിവസവും കാണാറുണ്ട്‌. അങ്ങിനെ അവര്‍ കൂട്ടുകാരാണ്. 92 + 2 കൂടിയാല്‍ എത്രയായി? ഇമ്മിണി ബല്യ 2 അല്ലെ?

ഇല കൊഴിയും ശിശിരത്തില്‍


ചെറു കിളികള്‍ ഒന്നും വന്നില്ല!! വൈലോപ്പിള്ളി അമ്പലത്തിന്റെ മുന്നില്‍ അനിയന്‍ വാര്യരുടെ പറമ്പിലെ തേക്ക്. (മേഘ ചിമിഴും കൂടി വന്നപ്പോള്‍ ഭംഗിയായി)

Monday, January 12, 2009

തേവര SH കോളേജ് - ഒരു സായാഹ്നം



കഴിഞ്ഞ ദിവസം തേവര Sacred Heart കോള്ളേജില്‍ വച്ചു M.Sc. (Psychology) മദ്രാസ് യൂനിവേഴ്സിറ്റി പരീക്ഷ ഉണ്ടായിരുന്നു. അതേ ദിവസം അവിടെ 'Hearty Fest 2009' നടക്കുന്നുണ്ടായിരുന്നു. ഞാന്‍ പ്രീ.ഡിഗ്രി യ്ക്ക് പഠിക്കുമ്പോള്‍ 1991 ഇല്‍ ആണ് ഈ പരിപാടി തുടങ്ങിയത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിക്കുന്ന കലാമേള - ഹാര്‍ട്ടീ ഫെസ്റ്റ്.പരീക്ഷ കഴിഞ്ഞു collage -നു പുറകില്‍ ഉള്ള ഗ്രൗണ്ടില്‍ കൂടി കുറച്ചു നടന്നു. അപ്പോള്‍ കിട്ടിയതാണ് ഈ ചിത്രം.

അസിന്‍ തോട്ടുങ്കല്‍ എന്ന നടിയും ഞാനും


ഞാന്‍ ആദ്യമായി ജോലി ചെയ്തു തുടങ്ങുമ്പോള്‍ എനിക്ക് ഒരു 'റബ്ബര്‍ സ്റ്റാമ്പ്‌' ആവശ്യമായി വന്നു. അഡ്രെസ്സ് സീല്‍. . . 1998 -ഇല്‍ കരിക്കമുരി (എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്ത്) ഒരു സ്കൂള്‍ സ്കൂള്‍ കുട്ടി നടത്തിയിരുന്ന 'സെക്കന്റ് ഹാന്‍ഡ്' വില്പന ശാലയില്‍ സീല്‍ ഉണ്ടാക്കി കൊടുക്കും എന്ന ബോര്‍ഡ് കണ്ടു അവിടെ ഏല്പിച്ചു.

ആ സീല്‍ ഇന്നും ഞാന്‍ ഉപയോഗിക്കുന്നു. അത് ഉണ്ടാക്കി തന്ന സ്കൂള്‍ കുട്ടി ഇന്നു ഹിന്ദി,തമിഴ്,മലയാളം ഭാഷകളിലെ പ്രമുഖ നടിയായി വളര്ന്നു. - അസിന്‍ തോട്ടുങ്കല്‍ (ഉത്സാഹ ശീലയായ ഈ കുട്ടിക്ക് ഭാവുകങ്ങള്‍ നേരുന്നു.)

Thursday, January 1, 2009

തേങ്ങാക്കാരന്‍ കൊച്ചുവര്‍ക്കി


തെങ്ങക്കരെന്റെ മോന്റെ മോന്‍ ...

സുജയന്റെ കൂടെ ....

സുജയന്റെ കൂടെ ഒരു ഉച്ചയ്ക്ക് മറൈന്‍ ഡ്രൈവില്‍ വച്ചെടുത്തത്.