Saturday, August 15, 2009

ഒരു പോലെ ഒന്‍പതുപേര്‍!!!


ചുമ്മാ ഒന്ന് 'ദി ചെന്നൈ സില്‍ക്സ്‌' ഇല്‍ കയറി. അമ്പോ എന്തൊരു തിരക്ക്!!!! പാവപെട്ട അമേരിക്കന്‍ മക്കള്‍ സാമ്പത്തീക മാന്ദ്യത്തില്‍ ഉഴലുമ്പോള്‍ നമ്മള്‍ ഇവിടെ "അടിച്ചു പൊളിക്ക്യല്ലേ??"

Tuesday, April 28, 2009

ഉറങ്ങുന്ന ആത്മാക്കള്‍


സെമിത്തേരി - ഇവിടെ നിരവധി ആത്മാക്കള്‍ ഉറങ്ങുന്നു. ശ് ശ് ശ്ശ് .... ശല്യപ്പെടുത്തരുതേ. (ഇന്ന് നീ, നാളെ ഞാന്‍)

Wednesday, April 15, 2009

ഇരട്ട കൊമ്പുള്ള മനുഷ്യന്‍ !!!

പടവലങ്ങ തോട്ടത്തില്‍ നിന്നും.

ഒടുവില്‍, ഭീകരനെ പിടികൂടി. കൊമ്പും ഊരി?

Monday, March 30, 2009

സാഗര്‍ ഏലിയാസ്‌ ജാക്കി











'സാഗര്‍ ഏലിയാസ്‌ ജാക്കി' എറണാകുളം അടുത്തിടെ പുനരുദ്ധാരണം പദ്മ തീയറ്ററില്‍ [എം.ജി.റോഡ്] എത്തിയപ്പോള്‍.


(അങ്ങിനെ സാഗറും എന്റെ ഈ കൊച്ചു മൊബൈലില്‍ കയറി കൂടി.)

Monday, March 23, 2009

ഈ വഴി എങ്ങോട്ട്??

മറ്റത്താന്‍ കടവിലേക്ക്

മറ്റത്താന്‍ കടവ് എവിടെയാ..


പെരുമ്പിള്ളിയില്‍


ഈ പെരുമ്പിള്ളി എവിടെയാ...


മുളന്തുരുത്തിയില്‍


ഈ...

തിരക്കില്‍ അല്പം കൃഷി


ഞാന്‍ അല്ല, അപ്പച്ചന്‍ ആണ് കൃഷിക്കാരന്‍.

ഞാന്‍ ചുമ്മാ രാവിലെ അടുത്ത്‌ കൂടിയൊക്കെ നടക്കും. നല്ല 'mind ralaxation' ആണ്.

പിന്നെ ഫോട്ടോം പിടിക്കും. അത്ര തന്നെ!!!

Friday, February 27, 2009

കൊച്ചി കാഴ്ചകള്‍ [BOATING]




കൊച്ചിയില്‍ വരുന്നവര്‍ boating നടത്താതെ പോകരുത്. കൊച്ചിയിലുള്ളവരും ഇതൊക്കെ ഒന്നു കാണണം! പുറംകടലില്‍ പോകുന്ന ബോട്ട് KINCO യ്ക്ക് ഉണ്ട് -സാഗര റാണി. നല്ല സൗകര്യം ആണ്. Conducted Tour രാവിലെ 10.30 നും വൈകിട്ട് 5.30 നും ഹൈക്കോടതിയ്ക്കടുത്തുള്ള KINCO ജെട്ടിയില്‍ നിന്നും ഉണ്ട്. കുറഞ്ഞ ചാര്‍ജ് ... കൂടുതല്‍ ഉല്ലാസം... മറക്കല്ലേ.

Thursday, January 15, 2009

2 + 92 = ?? (രണ്ടു തലമുറകള്‍ ഒന്നിച്ച് . . )


ഇന്നലെ ഞങ്ങള്‍ വല്യമ്മച്ചിയുടെ (തെക്കേവീട്ടില്‍) അടുത്ത് പോയവഴിക്കു പഴയ കൂളിയാട്ടെ അമ്മുകുട്ടി അമ്മയെ (92 വയസ്സ്) കണ്ടു. മനു കുട്ടന്‍ വൈകുന്നേരങ്ങളില്‍ അപ്പാപ്പന്റെ കൂടെ നടക്കാന്‍ വരുമ്പോള്‍ അമ്പലനടയില്‍ വച്ചു ഈ അമ്മൂമ്മയെ എല്ലാ ദിവസവും കാണാറുണ്ട്‌. അങ്ങിനെ അവര്‍ കൂട്ടുകാരാണ്. 92 + 2 കൂടിയാല്‍ എത്രയായി? ഇമ്മിണി ബല്യ 2 അല്ലെ?

ഇല കൊഴിയും ശിശിരത്തില്‍


ചെറു കിളികള്‍ ഒന്നും വന്നില്ല!! വൈലോപ്പിള്ളി അമ്പലത്തിന്റെ മുന്നില്‍ അനിയന്‍ വാര്യരുടെ പറമ്പിലെ തേക്ക്. (മേഘ ചിമിഴും കൂടി വന്നപ്പോള്‍ ഭംഗിയായി)

Monday, January 12, 2009

തേവര SH കോളേജ് - ഒരു സായാഹ്നം



കഴിഞ്ഞ ദിവസം തേവര Sacred Heart കോള്ളേജില്‍ വച്ചു M.Sc. (Psychology) മദ്രാസ് യൂനിവേഴ്സിറ്റി പരീക്ഷ ഉണ്ടായിരുന്നു. അതേ ദിവസം അവിടെ 'Hearty Fest 2009' നടക്കുന്നുണ്ടായിരുന്നു. ഞാന്‍ പ്രീ.ഡിഗ്രി യ്ക്ക് പഠിക്കുമ്പോള്‍ 1991 ഇല്‍ ആണ് ഈ പരിപാടി തുടങ്ങിയത്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിക്കുന്ന കലാമേള - ഹാര്‍ട്ടീ ഫെസ്റ്റ്.പരീക്ഷ കഴിഞ്ഞു collage -നു പുറകില്‍ ഉള്ള ഗ്രൗണ്ടില്‍ കൂടി കുറച്ചു നടന്നു. അപ്പോള്‍ കിട്ടിയതാണ് ഈ ചിത്രം.

അസിന്‍ തോട്ടുങ്കല്‍ എന്ന നടിയും ഞാനും


ഞാന്‍ ആദ്യമായി ജോലി ചെയ്തു തുടങ്ങുമ്പോള്‍ എനിക്ക് ഒരു 'റബ്ബര്‍ സ്റ്റാമ്പ്‌' ആവശ്യമായി വന്നു. അഡ്രെസ്സ് സീല്‍. . . 1998 -ഇല്‍ കരിക്കമുരി (എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്ത്) ഒരു സ്കൂള്‍ സ്കൂള്‍ കുട്ടി നടത്തിയിരുന്ന 'സെക്കന്റ് ഹാന്‍ഡ്' വില്പന ശാലയില്‍ സീല്‍ ഉണ്ടാക്കി കൊടുക്കും എന്ന ബോര്‍ഡ് കണ്ടു അവിടെ ഏല്പിച്ചു.

ആ സീല്‍ ഇന്നും ഞാന്‍ ഉപയോഗിക്കുന്നു. അത് ഉണ്ടാക്കി തന്ന സ്കൂള്‍ കുട്ടി ഇന്നു ഹിന്ദി,തമിഴ്,മലയാളം ഭാഷകളിലെ പ്രമുഖ നടിയായി വളര്ന്നു. - അസിന്‍ തോട്ടുങ്കല്‍ (ഉത്സാഹ ശീലയായ ഈ കുട്ടിക്ക് ഭാവുകങ്ങള്‍ നേരുന്നു.)

Thursday, January 1, 2009

തേങ്ങാക്കാരന്‍ കൊച്ചുവര്‍ക്കി


തെങ്ങക്കരെന്റെ മോന്റെ മോന്‍ ...

സുജയന്റെ കൂടെ ....

സുജയന്റെ കൂടെ ഒരു ഉച്ചയ്ക്ക് മറൈന്‍ ഡ്രൈവില്‍ വച്ചെടുത്തത്.