Monday, January 12, 2009

അസിന്‍ തോട്ടുങ്കല്‍ എന്ന നടിയും ഞാനും


ഞാന്‍ ആദ്യമായി ജോലി ചെയ്തു തുടങ്ങുമ്പോള്‍ എനിക്ക് ഒരു 'റബ്ബര്‍ സ്റ്റാമ്പ്‌' ആവശ്യമായി വന്നു. അഡ്രെസ്സ് സീല്‍. . . 1998 -ഇല്‍ കരിക്കമുരി (എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന്‍ അടുത്ത്) ഒരു സ്കൂള്‍ സ്കൂള്‍ കുട്ടി നടത്തിയിരുന്ന 'സെക്കന്റ് ഹാന്‍ഡ്' വില്പന ശാലയില്‍ സീല്‍ ഉണ്ടാക്കി കൊടുക്കും എന്ന ബോര്‍ഡ് കണ്ടു അവിടെ ഏല്പിച്ചു.

ആ സീല്‍ ഇന്നും ഞാന്‍ ഉപയോഗിക്കുന്നു. അത് ഉണ്ടാക്കി തന്ന സ്കൂള്‍ കുട്ടി ഇന്നു ഹിന്ദി,തമിഴ്,മലയാളം ഭാഷകളിലെ പ്രമുഖ നടിയായി വളര്ന്നു. - അസിന്‍ തോട്ടുങ്കല്‍ (ഉത്സാഹ ശീലയായ ഈ കുട്ടിക്ക് ഭാവുകങ്ങള്‍ നേരുന്നു.)

7 comments:

Rejeesh Sanathanan said...

ഇതൊരു പുതിയ അറിവ്..സത്യമാണല്ലോ അല്ലേ?

Anil cheleri kumaran said...

നിങ്ങളാളു വലിയ പുള്ളിയാണല്ലോ.

saju john said...

If you know the site or blog of Ms. Asin, please forward this post to her.....

I am sure that this will be a great appreciation to her and she will admit also.

keep it up

മുക്കുവന്‍ said...

അവളു തനി അച്ചായത്തി തന്നെ;

Mr. X said...

ഹേയ്, അത് കൊള്ളാമല്ലോ. Celebrityകളുടെ കയ്യൊപ്പുകള്‍ ഇങ്ങനെയും ചിലപ്പോള്‍ നമ്മുടെ കയ്യില്‍ എത്താം, അല്ലെ? പക്ഷെ, അതിന്റെ വില തിരിച്ചറിയാതെ കളഞ്ഞിരുന്നെന്കില്‍, ഇപ്പോള്‍ വിഷമം തോന്നുമായിരുന്നില്ലേ? അതങ്ങനെയാണ്. Life sometimes brings priceless treasures to us in the most unexpected ways...
Asin എന്‍റെ ഇഷ്ട നടിയാണ് കേട്ടോ.
[ആ സീല്‍ കൊടുക്കുന്നോ? വെറുതെ വേണ്ട... പകരം എന്‍റെ ഓട്ടോഗ്രാഫ് തരാം :)]

ഭൂമിപുത്രി said...

തമിഴ്നാട്ടിൽക്കൊണ്ട്ചെന്ന് ലേലം ചെയ്യാൻ പറ്റിയൊരു കലക്ക്റ്റേഴ്സ് ഐറ്റം എന്നതിൽക്കൂടുതൽ,മിടുക്കിയായ ഒരു പെൺകുട്ടിയുടെ സ്ഥിരോത്സാഹകഥയുടെ തുടക്കവുംകൂടിയാണിത്.ഇന്ന് അസീൻ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചാൽ എട്ട് കോടിയാണത്രെ കിട്ടുക.
മാന്യതയും അന്തസ്സും നിലനിർത്തിക്കൊണ്ട് സിനിമാഭിനയം തുടരാൻ ഭാഗ്യംചെയ്ത ചുരുക്കം ചിലരിൽ ഒരാളാൺ ഇവർ.

നട്ടപ്പിരാന്തൻ പറഞ്ഞത് ചെയ്യണേ

വികടശിരോമണി said...

സബാഷ്,ബഹുമാനം തോന്നുന്നു,ആ കുട്ടിയോട്.